October 21, 2026

നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള എസ്.ശര്‍മ എം.എല്‍.എ. ചെയര്‍മാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം നാളെ  (ജൂലൈ 11) രാവിലെ 11 ന് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമര സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും.  പരാതികളും അഭിപ്രായങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ്ഭവന്‍.പി.ഒ. തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാലിലും table@niyamasabha.nic.in എന്ന മെയിലിലും നല്‍കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *