മലമാനിനെ വെടിവെച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ പ്രതികള്‍ കീഴടങ്ങി
????????????????????????????????????
കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വൈത്തിരി തളിമലയില്‍ നിന്നും മലമാനിനെ വെടി വെച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ നാലു പ്രതികള്‍ മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുമ്പാകെ കീഴടങ്ങി. താമരശേരി പുതുപ്പാടി മീച്ചേരി പരീത്, ചമല്‍ മുണ്ടിച്ചിപ്പാറ മുഹമ്മദലി, പുതുപ്പാടി കണ്ണപ്പന്‍കുണ്ട് വെളുത്താലക്കാട്ടില് മുജീബ്, ചമല്‍ ചിങ്ങണാംകുന്നുമ്മേല് മുഹമ്മദ് കബീര്‍ എന്നിവരാണ് കീഴടങ്ങിയത്.
ജൂണ്‍ 11ന് താമരശ്ശേരി റെയ്ഞ്ചോഫീസര്‍ പിടികൂടി മേപ്പാടി റെയ്ഞ്ചിലേക്ക് കൈമാറിയ വേട്ടക്കേസിലെ പ്രതികളാണിവര്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായത്. കേസിലുള്‍പ്പെട്ട 7 പ്രതികളില്‍ 5 പേരും നാളിതു വരെയായി ഒളിവില്‍ കഴിയുകയായിരുന്നു. ഹൈക്കോടതി മുമ്പാകെ ഉപാധികളോടെ ജാമ്യം നേടിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവുകയുമായിരുന്നു. മറ്റൊരു പ്രതിയായ താമരശ്ശേരി സ്വദേശിയായ ഫൈസലിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ് അറിയിച്ചു.





Leave a Reply