May 30, 2026

എംഎസ്എഫ് ക്യാമ്പസുകളിൽ പ്രതീകാത്മക പരീക്ഷ സംഘടിപ്പിക്കും.

0
IMG-20190721-WA0121.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്യാമ്പസുകളിൽ   പ്രതീകാത്മകമായി പരീക്ഷ സംഘടിപ്പിക്കുന്നു.പിണറായി കാലത്തെ സർവ്വകലാശാല പരീക്ഷകൾ എം.എസ്.എഫ്. പ്രതീകവത്കരിക്കുന്നു.കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായിക്കൊണ്ടിരിക്കുന്ന അനാസ്ഥയിലും, വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് എംഎസ്എഫ് വിദ്യാർഥികളുടെ  ക്രിയാത്മകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.കേരള യൂണിവേഴ്സിറ്റി ഉത്തരകടലാസ് എസ്എഫ്ഐ നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത സംഭവം അടക്കം വിരൽ വിരൽചൂണ്ടുന്നത് വലിയ പരീക്ഷ ക്രമക്കേടിലേക്കാണ്.യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ സംഘടനയുടെ സ്വാധീനം ഉപയോഗിച്ച് എല്ലായിടത്തും ഇതുപോലെയുള്ള ക്രമക്കേടുകൾ നടത്തുക്കുന്നുണ്ട്.ചാൻസലർ കൂടിയായ ഗവർണർ അടിയന്തരമായി ഇടപെടാൻ തയ്യാറാകണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.റമീസ് പനമരം,മുനവ്വറലി സാദത്ത്,ഷംസീർ ചോലക്കൽ,റിൻഷാദ് മില്ല്മുക്ക്,അഷ്മൽ എൻ, ജൈഷൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *