June 24, 2026

പ്രവീണക്ക് മന്ത്രിയുടെ അഭിനന്ദനം

0
IMG-20190722-WA0462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വയനാട് കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണയെ
പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ അഭിനന്ദിച്ചു.
അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ 4757-ാമത് റാങ്കും കേരളത്തിലെ കീം കാറ്റഗറിയിൽ പത്തൊൻപതാം റാങ്കുമാണ് പ്രവീണ നേടിയത്. 
ബാബു – ശാന്ത ദമ്പതികളുടെ മകളായ പ്രവീണ വീടിനടുത്തുള്ള ഏകാധ്യാപക വിദ്യാലയത്തിലാണ് പഠനം ആരംഭിച്ചത്. കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പഠിച്ച് എസ് എസ് എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇവിടെ നിന്നു തന്നെ ഹയർ സെക്കന്ററിയും ജയിച്ച ശേഷമാണ് മെഡിസിന് പ്രവേശനം നേടിയത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാൻ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. അതിന്റെയും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെയും സദ്ഫലമാണ് പ്രവീണക്ക് ലഭിച്ച ഈ അവസരം. ഇത് നന്നായി പ്രയോജനപ്പെടുത്തി മികച്ച വിജയം നേടാൻ പ്രവീണക്ക് കഴിയട്ടെയെന്ന് മന്ത്രി  ആശംസിച്ചു.പ്രവീണയെ അഭിനന്ദിച്ച്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടു. മാതൃകയാണ് നേട്ടമെന്നാണ് പോസ്റ്റിലുള്ളത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *