May 18, 2024

കമ്പ്യൂട്ടർ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
Img 20190723 094830.jpg
മാനന്തവാടി:കമ്പ്യൂട്ടർ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാട്ടിക്കുളം പാൽവെളിച്ചം സ്കൂളിന് സമീപം താമസിച്ചുവരുന്ന ദേവട്ടം വീട്ടിൽ സുബ്രഹ്മണ്യൻ – ലക്ഷ്മീദേവി ദമ്പതികളുടെ ഏക മകൻ വൈശാഖ് (21 ) ആണ് മരിച്ചത്. ഇന്നലെയാണ്  രാവിലെ 9 മണിമുതൽ വൈശാഖിനെ കാണാനില്ലന്ന്   ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത് . തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  മാനന്തവാടിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു വൈശാഖ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *