June 22, 2026

പ്രവീണക്ക് മാതൃവിദ്യാലയം സ്വീകരണം നൽകി.

0
IMG-20190724-WA0153.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   എം ബി ബി എസ് പ്രവേശനം ലഭിച്ച പട്ടികവർഗ്ഗ വിഭാഗത്തിലെ ബി.പ്രവീണക്ക്  മാതൃവിദ്യാലയം സ്വീകരണം നൽകി.     കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങകുന്ന് കോളനിയിലെ  പ്രവീണക്കാണ് കാട്ടിക്കുളം ഹയർ സെക്കണ്ടറി അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകിയത്. ചടങ്ങിൽ ഒ .ആർ.കേളു എം എൽ പ്രവീണയെ ആദരിച്ചു. സ്കൂൾ പ്രൻസിപ്പൽ അധ്യാപകരും  ചേർന്നാണ് ആദരിക്കൽ ചടങ്ങും ക്വാഷ് അവാർഡ് വിതരണവും  സംഘടിപ്പിച്ചത് .തിരുനെല്ലിയിലെ ഭാവി ഡോക്ടർ  പ്രവീണയെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് സ്വീകരിച്ചത് .ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ പ്രവീണ പഠിച്ചതും കാട്ടിക്കുളം ഹയർ സെക്കണ്ടറി കലാലയത്തിലാണ്. മകളെ ഉന്നത വിജയത്തിലെത്തിച്ചത് അധ്യാപകരും എം. എൽ എ യു ആണന്ന് മാതാവ് ശാന്തയും പിതാവ് ബാബുവും  പറഞ്ഞു .തുടർന്ന് സ്കൂൾ ക്ലബിന്റെ ഉദ്ഘാടനം  പ്രശസ്ത ഗായികയും പടിഞ്ഞാറതറ സ്വദേശിനിയായ നിഖില നിർവഹിച്ചു. പിടിഎ പ്രസിഡന്റും വാർഡംഗവു ആയ കെ .സി .ജിത്ത് അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ശിവസുബ്രമണ്യൻ  ,  വി കെ ശങ്കരൻ ,ടി സി ജോസഫ് ,ലൂസി സന്തോഷ് തിരുനെല്ലി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *