പനമരത്ത് വാഹനാപകടം :ആർക്കും പരിക്കില്ല.
പനമരത്ത് കെ.എസ്.ആർ.ടി.സി.ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു. രാവിലെ പത്തരയോടെയാണ് പനമരം ക്രസന്റ് പബ്ലിക് സ്കൂളിന് സമീപം കൽപ്പറ്റയിൽ നിന്ന് മാനന്തവാടിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി.ബസ് പെട്ടന്ന് നിർത്തിയതോടെയാണ് പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചത്.തൊട്ടിൽപാലത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസിന്റെ മുൻ ഭാഗത്തെ ചില്ലുകൾ പൂർണ്ണമായും പൊട്ടി ചിതറി. കെ.എസ്.ആർ.ടി.സി. ബസിന് കേട് പാടില്ല. ടുറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ മറ്റൊരു ബസിൽ യാത്രയാക്കി.





Leave a Reply