April 15, 2026

കെ എസ് ആർ ടി സി യി ൽ അവധിയെടുക്കുന്നവരെ സ്ഥലം മാറ്റുന്നു. പ്രതിഷേധവുമായി ജീവനക്കാർ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അടിയന്തിര സാഹചര്യത്തിൽ അവധിയെടുക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റുമെന്ന് എം ഡി യു ടെ മുന്നറിയിപ്പ് . ഉത്തരവ് പുറത്തിറങ്ങി തൊട്ടടുത്ത ദിവസം അവധിയെടുത്ത അഞ്ച് ജീവനക്കാരെ കൽപ്പറ്റ ഡിപ്പോയിൽ നിന്നും സ്ഥലം മാറ്റി .തിരുവനന്തപുരം സെൻട്രലിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത് .ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് കെ എസ് ആർ ടി യിലെ സാധാരണ ജീവനക്കാർക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്ന ഉത്തരവ് പുറത്തിറങ്ങിയത് .
മുന്നറിയിപ്പില്ലാതെ അവധി യെടുക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ഉത്തരവാണ് പുറത്തിറ ങ്ങിയത് തൊട്ടടുത്ത ദിവസം തന്നെ നടപടി ആരംഭിക്കുകയും ചെയ്തു അടിയന്തിര സാഹചര്യത്തിൽ അവധിയെടുത്ത പതിനഞ്ച് പേർക്ക് എതിരെ നടപടി ഉണ്ടായി
കെ എസ് ആർ ടി സി യുടെ ഈ നടപടികെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട് ….
KSRTC യിലെ ഡ്രൈവറുടൊയൊ കണ്ടക്ടറുടെയൊ അടുത്ത ബന്ധത്തിൽപ്പെട്ടയാൾ മരണപ്പെട്ടാൽ പോലും അവധിയെടുക്കാൻ പറ്റാത്ത സ്ഥിതിയാണ് ….
ജീവനക്കാരില്ലാതെ സർവ്വീസുകൾ മുടങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കെ എസ് ആർ ടി സി എം ഡിയുടെ പുതിയ പരിഷ്കരണം….
ഉത്തരവ് പിൻവലിച്ചിലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *