April 19, 2026

ജന്മഭൂമി പത്രത്തിന്റെ മുൻ ചെയർമാൻ കല്പറ്റ ശ്രീഗോകുലം വീട്ടിൽ എ.പി. കേശവൻ നായർ (93) നിര്യാതനായി.

0
2wd51-ap-kesavan-nair.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: : രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആദ്യകാല സംഘചാലകും പ്രധാന പ്രവർത്തകനുമായിരുന്ന കല്പറ്റ ശ്രീഗോകുലം വീട്ടിൽ എ.പി. കേശവൻ നായർ (93) നിര്യാതനായി. . ജന്മഭൂമി പത്രത്തിന്റെ ചെയർമാനായിരുന്നു. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കോഫി ബോർഡ് അംഗം, കല്പറ്റ സർവീസ് കോ-ഒാപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, മാരിയമ്മൻ ദേവീ ക്ഷേത്രം പ്രസിഡന്റ്, വേങ്ങപ്പള്ളി മഹാവിഷ്ണു മഹാദേവ ക്ഷേത്രം പ്രസിഡന്റ്് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യ വിദ്യാലയം പ്രഥമ പ്രസിഡന്റായിരുന്നു. പരേതരായ എടത്തിൽ ഗോപാലൻ നായർ, മാധവിയമ്മ എന്നിവരാണ് മാതാപിതാക്കള്. ഭാര്യ: പി. കാർത്ത്യാനി അമ്മ. മക്കൾ: വി.പി. നളിനി, വി.പി. സുരേഷ്, വി.പി. ശാന്ത, എ.കെ. ശാന്തി. മരുമക്കൾ: ടി.എൻ. വേണുഗോപാലൻ, വി.പി. ഇന്ദിര, കെ.പി. ശ്രീധരൻ നായർ, പി.സി. ഗോവിന്ദൻ. സഹോദരങ്ങൾ: എ.പി. നാരായണൻ നായർ (റിട്ട. വില്ലേജ് ഒാഫീസർ, എൻ.എസ്.എസ്. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ്), എ.പി. മീനാക്ഷി അമ്മ, എ.പി. സത്യഭാമ, എ.പി. വാസുദേവൻ (സീനിയർ സിറ്റിസൺ സംസ്ഥാന വൈസ് പ്രസിഡന്റ്). ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അപ്പണവയലിൽ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *