April 20, 2026

സബ്ബ് കളക്ടർക്ക് എതിരെ നടപടിയെടുക്കണം: യു.ഡി.എഫ്. കൗൺസിലർമാർ

0
IMG-20191202-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ പൊതുവേദിയിൽ അപമാനിച്ച മാനന്തവാടി സബ്ബ് കളക്ടറുടെ നടപടി അദേഹത്തിന്റെ പദവിക്ക് നിരക്കുന്നതല്ലന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട സബ്ബ് കളക്ടർ അഹന്ത വെടിയണമെന്നും യുഡിഎഫ്  കൗൺസിലർമാർ ആവശ്യപ്പെട്ടു. മാനന്തവാടി സബ്ബ് കലക്ടർക്ക് എതിരെ നടപടിയെടുക്കണമെന്നും കൗൺസിലർമാർ അവശ്യപ്പെട്ടു.കൗൺസിലർമാർ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൗൺസിലർമാരയ ജോക്കബ്ബ് സൊബസ്റ്റ്യൻ, കടവത്ത് മുഹമ്മദ്, പി.വി ജോർജ്, റഷീദ് പടയൻ, വി.യു ജോയി, വി.ഡി അരുൺകുമാർ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *