September 25, 2026

ലോക ഭിന്നശേഷി ദിനാചരണം വയനാട് ജില്ലയില്‍ വിവിധ പരിപാടികള്‍

0
By ന്യൂസ് വയനാട് ബ്യൂറോ

   സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം ജില്ലയില്‍ സമുചിതമായി ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 3 ന്  സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. ഭിന്നശേഷിക്കാരുടേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും.
    രാവിലെ 9.15 ന് നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു പതാക ഉയര്‍ത്തും. വൈസ് ചേയര്‍പേഴ്‌സണ്‍ ജിഷാ ഷാജി ഫളാഗ് ഓഫ് ചെയ്യും. ഭിന്നശേഷിക്കാര്‍ക്കുളള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് എം.സുകുമാരന്‍ ക്ലാസ്സെടുക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിക്കും. സഹചാരി അവര്‍ഡ്, വിജയാമൃതം പദ്ധതി ഉപഹാരം എന്നിവ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വിതരണം ചെയ്യും.സമ്മാനദാനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി നിര്‍വ്വഹിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *