ഖാദി ഉല്‍പാദന കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

     ഖാദി വ്യവസായ ബോര്‍ഡിനു കീഴില്‍ പുല്‍പ്പള്ളി ഭൂദാനത്തെ ഖാദി ഉല്‍പാദന കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായി പ്രോജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കേന്ദ്രത്തിലേക്കുളള തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.  216 പേരുള്‍പ്പെട്ട മുന്‍ഗണനാ പട്ടികയില്‍ നിന്നും അര്‍ഹരായ  56 പേരുടെ അന്തിമപട്ടിക ലഭിച്ചാലുടന്‍ ഇവര്‍ക്കുളള പരിശീലനം തുടങ്ങും. ഖാദി കേന്ദ്രത്തില്‍ സ്ഥാപിക്കാനുളള  തറികള്‍ വാങ്ങുന്നതിനുളള  നടപടികളും തുടങ്ങി. 28 തറികള്‍ വാങ്ങുന്നതിന് ഇതിനകം 20 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. നവീകരണപ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകം ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ പറഞ്ഞു. നവീകരണ പ്രവര്‍ത്തികള്‍ക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *