August 12, 2026

എസ് വൈ എസ് ജില്ലാ യുവജന റാലി: സ്വാഗത സംഘം ഓഫീസ് തുറന്നു

0
wyd-sys.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം 2020 ജനുവരി 11 ന് മാനന്തവാടിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ സ്വാഗത സംഘം ഓഫീസ് സയ്യിദ് ചെറിയ കോയ തങ്ങള്‍ ആറളം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫിയുടെ അധ്യക്ഷത വഹിച്ചു.സംഗമത്തില്‍ സയ്യിദ് ചെറിയകോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.ജനറല്‍ കണ്‍വീനര്‍ കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് തലപ്പുഴ , കെ അബ്ദുസ്സലാം ഫൈസി, കെ സി സൈദ് ബാഖവി, കെ കെ മുഹമ്മദലി ഫൈസി, നാസര്‍ മാസ്റ്റര്‍ തരുവണ, അബ്ദുല്ലതീഫ് അഹ്‌സനി (ദമാം) വി സുലൈമാന്‍ സഅദി,സുബൈര്‍ അഹ്‌സനി,മൊയ്തു ബാഖവി,ഹനീഫ കൈതക്കല്‍ പ്രസംഗിച്ചു. സി എം നൗഷാദ് സ്വാഗതവും, ജമാലുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *