April 27, 2024

ബധിരരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഭിന്നശേഷി ദിനത്തിൽ കലക്‌ട്രേറ്റ് ധർണ്ണ നടത്തി.

0
Img 20191203 Wa0347.jpg
കൽപ്പറ്റ : ആർ.പി.ഡബ്ള്യൂള്യൂ-.ഡി. ആക്ട് – 2016. സംസ്ഥാനത്ത് നടപ്പാക്കാത്തതിലും ബധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് അവകാശ നിഷേധത്തിനെതിരെ ബധിരർ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ബധിര സംഘടനയുടെ ജില്ലാക്കമ്മറ്റിയുടെ ഭാഗമായി കളക്ടറേറ്റ് പടിക്കൽ ധർണ്ണാ സമരം നടത്തി. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. പരീക്ഷകൾക്ക് നൽകി വന്നിരുന്ന 12 ശതമാനം ഗ്രേസ് മാർക്ക് പിൻവലിച്ച നടപടി പുന:പരിശോധിക്കുക ' 1998 മുതൽ 2003 വരെ താൽക്കാലിക ജോലിക്കാരായി സേവനമനുഷ്ടിച്ച സൂപ്പർ ന്യൂമറി തസ്തികയിൽ സ്ഥിരപ്പെടുത്തിയ ഭിന്നശേഷിക്കാരുടെ സർവീസ് റഗുലറൈസ് ചെയ്ത് എല്ലാ ആനുകൂല്യങ്ങളും നൽകുക, ബധിതർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് എളുപ്പമാക്കുക, തുടങ്ങി 21  ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതിനാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. ധർണ്ണാ സമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യ പ്രഭാഷണം നടത്തി.ഗിരീഷ് കുമാർ, കെ. സുഹൈൽ, എ.കെ.സന്തോഷ്, സബീൻ ലൂക്കോസ്, എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായാണ് പ്രവർത്തകർ പ്ലേക്കാർഡുകളുമായി കളക്ടറേറ്റ് പടിക്കൽ എത്തിച്ചേർന്നത്, തുടർന്ന് ജില്ലാ കളക്ടറുമായി ചർച്ച ചെയ്തതിൽ ബധിരർക്ക് ലൈസൻസ് നൽകുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി അർഹതപ്പെട്ടവർക്ക് ലൈസൻസ് നൽകുന്നത് സുതാര്യമാക്കുന്നതാണെന്ന് കളക്ടർ ഉറപ്പു നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *