April 16, 2026

സന്മനസുള്ളവരുടെ കാരുണ്യ കൂട്ടായ്മ: സ്പന്ദനം രോഗികൾക്കും ആലംബഹീനർക്കും അത്താണിയാകുന്നു.

0
mty-mla-24-1
By ന്യൂസ് വയനാട് ബ്യൂറോ

സ്പന്ദനം; ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയും ധനസഹായ വിതരണവും നടത്തി

മാനന്തവാടി ∙ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നിരാലംബരായ രോഗികൾക്ക്
ആവശ്യമായ ചികിത്സാ സഹായങ്ങൾ നടത്തി വരുന്ന മനുഷ്യ സ്നേഹികളുടെ
കൂട്ടായ്മയായ സ്പന്ദനത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ
കൂട്ടായ്മ നടത്തി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡൻറ്
ബാബു ഫിലിപ്പ് അധ്യത വഹിച്ചു. സ്പന്ദനം മുഖ്യ രക്ഷാധികാരിയും
വ്യവസായിയുമായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസിൽ നിന്ന് സ്പന്ദനം ഫണ്ട് ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ ഏറ്റുവാങ്ങി. ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിനുള്ള
ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഏറ്റുവാങ്ങി. നിർധന
രോഗികൾക്ക് നൽകുന്ന ധനസഹായ വിതരണ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ വി.ആർ.
പ്രവീജ് നിർവഹിച്ചു. രോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം ബ്ളോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി നിർവഹിച്ചു. പഞ്ചായത്ത്
പ്രസിഡന്റുമാരായ ഉഷാ വിജയൻ, പി.എ. ബാബു, എം. തങ്കമണി, അനിഷ സുരേന്ദ്രൻ,
ജില്ലാ പഞ്ചായത്ത് അംഗം എ. പ്രഭാകരൻ, സ്പന്ദനം ജനറൽ സെക്രട്ടറി കൈപ്പാണി
ഇബ്രാഹിം, ഡോ. പി. നാരായണൻ നായർ, ഡോ. ഗോകുൽദേവ്, എം.ജെ. വർക്കി, മായൻ
മണിമ, കെ. ഉസ്മാൻ, കെ.എം. ഷിനോജ്, സി.കെ. ശ്രീധരൻ, അലി ബ്രാൻ, ജോസ്
ഇലഞ്ഞിമറ്റം, എബി ടി. ജോർജ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *