September 23, 2026

നൈറ്റ്സ് ചെസ്സ് അക്കാദമിയുടെ ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു.

0
IMG-20191216-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:
     വയനാട്ടിലെ മൺമറഞ്ഞ ചെസ്സ് പ്രതിഭകളായിരുന്ന വി.അബ്ദുറഹ്മാൻ, കെ .മാധവൻ നായർ എന്നിവരുടെ പേരിലുള്ള  15-മത് റോളിംഗ് ട്രോഫികൾക്ക് വേണ്ടിയുള്ള മൊമ്മോറിയിൽ  ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് നൈറ്റ്സ് ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ  ഹോട്ടൽ റിജൻസി ഓഡിറ്റോറിയത്തിൽ   സമാപിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു . കേരളത്തിലെയും കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും സീനിയർ/ ജൂനിയർ  താരങ്ങളായ 130 ൽ പരംചെസ്സ് താരങ്ങൾ പങ്കെടുത്തു.
തമിഴ്നാട്ടിലെ നന്ദകുമാർ ഈ ടൂർണ്ണമെൻറിലെ ഏഴ് റൗണ്ട് മത്സരത്തിൽ 6.5 പോയന്റോടെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി   6 പോയൻറ് വീതം നേടി ജി ഷോർ കണ്ണൂർ , അലക്സ് തോമസ് ,ആഷിഷ് അലക്സ് തോമസ് പ്ര നിഷ്കുമാർ ,അശ്വിൻ കൃഷ്ണ ,സഹദേവൻ എന്നിവർ രണ്ടു മുതൽ ഏഴ് സ്ഥാനം വരെ  സമ്മാനങ്ങൾ നേടി.  വിജയികൾക്ക് വി. അബ്ദുറഹിമാൻ കെ. മാധവൻ നായർ എന്നവരുടെ കുടുംബാഗംങ്ങൾ സമ്മാനങ്ങൾ നൽകി . നൈറ്റ്സ് ചെസ്സ് അക്കാഡമി പ്രസിഡണ്ട് കൽപ്പന ബിജു, സി.കെ സദാശിവൻ, കെ.ആർ രതീഷ് കുമാർ വി. അബാസ് ,കെ. രാധാകൃഷ്ണൻ , വി.ജഹാംഗീർ, കെ.മിഥുൻ, പ്രജിത്ത് പി.ആർ. , എൻ റ്റി.ഷിബു, ഷാജു കെ  .സൽമ സഫറുള്ള ഗീത ഷിബു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *