April 18, 2026

മതമൈത്രി സമ്മേളനവും ക്രിസ്മസ് ആഘോഷവും നടത്തി

0
mty-ambalavayal-22.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ എടവക അമ്പലവയലിൽ സെന്റ് സ്റ്റീഫൻസ് കുടുംബയൂണിറ്റിന്റെ
നേതൃത്വത്തിൽ മതമൈത്രി സമ്മേളനവും ക്രിസ്മസ് ആഘോഷവും നടത്തി. മാനന്തവാടി
സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. പി.സി. പൗലോസ് ഉദ്ഘാടനം ചെയ്തു.
ഫാ. എൽദൊ വട്ടമറ്റം അധ്യക്ഷത വഹിച്ചു. അമ്പലവയൽ പൊടിക്കളം ശ്രീ കുറുംബ
ക്ഷേത്രയോഗം പ്രസിഡന്റ് പുനത്തിൽ രാജൻ, അമ്പലവയൽ ജുമാ മസ്ജിദ് സെക്രട്ടറി
മാലിക് മുഹമ്മദ്, എടവക പഞ്ചായത്ത് അംഗം സി.സി. ജോണി, ജ്യോതിർഗമയ
കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, കെ.എസ്. സാലു, വി.സി. ജോസ്, കുര്യാക്കോസ്
വലിയപറമ്പിൽ, ജിജി വർഗീസ്, ഷൈല ബിജു, വി.ഇ. വർഗീസ്, ബേബി കൊല്ലമ്മാവുടി,
ഡോ. ലിയൊ പോൾ, ബേബി മേച്ചേരി, ബിജു പൊട്ടനാനിക്കൽ, പ്രതീഷ് പൈലി എന്നിവർ
പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *