November 9, 2026

കുടുംബശ്രീ അച്ചാർ ഫെസ്റ്റ് നാളെ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്തുമസ് ചന്തയോടനുബന്ധിച്ച് ഇന്ന് അച്ചാർ മേള സംഘടിപ്പിക്കും.
പ്രത്യേകം പരിശീലനം നേടിയ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ തെങ്ങിൻ പൂക്കുല, മാങ്ങ ഇഞ്ചി, താള്, നെല്ലിക്ക. കണ്ണിമാങ്ങ, മാങ്ങ, നാരങ്ങ, ബാംബൂ ഷൂട്ട് , മിക്സഡ് ഫ്രൂട്ട് . ഫിഷ്, ബീഫ്, പപ്പായ. ഏത്തപ്പഴം . മഷ്റൂം, കുമ്പളങ്ങ. പയർ തുടങ്ങി വിവിധങ്ങളായ അച്ചാറുകളുടെ പ്രദർശനവും വിപണനവുമാണ് ഇന്ന് നടക്കുന്നത്.
 കൽപ്പറ്റ പഴയ ബസ് സ്റ്റാന്റ പരിസരത്ത് ആരംഭിച്ച കേക്ക് മേളയുടെ ഭാഗമായാണ് അച്ചാർ ഫെസ്റ്റ് സംഘടിപിക്കുന്നത്.
കേക്ക് ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ വീട്ടുകളിൽ ഉണ്ടാക്കുന്ന വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, റെയിൻബോ കേക്ക്, പൈനാപ്പിൾ കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങി വിവിധ തരം ഐ സിംഗ് കേക്കുകളും ക്യാരറ്റ്, ഈത്തപ്പഴം. മാർബിൾ തുടങ്ങിയ പ്ലം കേക്കുകളും വിൽപനക്കായി തയ്യാറാക്കിയിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *