April 17, 2026

സൂര്യഗ്രഹണ വേദിയിലും പൗരത്വ നിയമത്തിൽ പ്രതിഷേധം: സമരം നടത്തിയത് എം.എസ്.എഫ്.

0
IMG-20191226-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ

സൂര്യഗ്രഹണ വേദിയിൽ എം.എസ്.എഫിന്റെ  വേറിട്ട സമരം
കൽപ്പറ്റ:സൂര്യഗ്രഹണം വീക്ഷിക്കാൻ വേണ്ടി ഒരുകിയ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ പൗരത്വ ഭേദഗതി നിയമത്തിനെതരെ 
 എം.എസ്.എഫ് വേറിട്ട സമരം സംഘടിപ്പിച്ചു.സൂര്യഗ്രഹണം കാണാൻ എത്തിയ വിദ്യാർഥികൾ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി പി  ഷൈജൽ നേതൃത്വത്തിൽ  ആൾകൂട്ടത്തിനിടയിൽ NO CAA,NRC എന്നീ  പ്ലകാർഡുമായി നിന്നു.ഈ കരി നിയമത്തിനെതിരെ ക്യാമ്പസുകളിൽ നിന്ന് തുടക്കം കുറിച്ച പോരാട്ടം   തെരുവുകളിലും എല്ലാ വേദികളിലും  സജീവമായി നിലനിർത്തുക എന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ഷംസീർ ചോലക്കൽ,ജൈഷൽ എ കെ,അംജദ് അലി,റാഫി തലക്കൽ,അനസ് പള്ളിതാഴെ,ഫെബിൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *