June 15, 2026

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ക്വിസ് മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ
 
സുല്‍ത്താന്‍ ബത്തേരി-ജെസിഐ ചാപ്റ്റര്‍ നഗരസഭയുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 13നു മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  ക്വിസ് മത്സരം നടത്തും. ഒരു വിദ്യാലയത്തില്‍നിന്നു രണ്ടു പേരടങ്ങുന്ന ടീമിനു പങ്കെടുക്കാം.  രണ്ടു ഘട്ടങ്ങളായാണ് മത്സരം. രാവിലെ ഒമ്പതിനു എഴുത്തുപരീക്ഷ രീതിയിലാണ് ആദ്യഘട്ടം  ഇതില്‍നിന്നു തെരഞ്ഞടുക്കുന്ന ആറു ടീമുകളാണ് ജെസിഐ രാജസൂയം-2020 എന്ന പേരില്‍ ചോദ്യരീതിയില്‍ നടത്തുന്ന രണ്ടാംഘട്ടത്തില്‍ മത്സരിക്കുക. ടീമുകള്‍  തിരിച്ചറിയല്‍ കാര്‍ഡും  പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും കരുതണം. ഒന്നാം സ്ഥാനം നേടുന്ന ടീമിനു ഹോട്ടല്‍ വില്‍ട്ടണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 10,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. പുളിയമ്മാക്കല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന 5,000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനം നേടുന്ന ടീമിനു അനുപമ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 3,000 രൂപയും ട്രോഫിയും ലഭിക്കും. രജിസ്‌ട്രേഷനു എട്ടിനു വൈകുന്നേരം അഞ്ചിനു മുമ്പ് 9447303699, 7561891687, 9744562282 എന്നീ നമ്പരുകളില്‍ വിളിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *