May 2, 2024

സാക്ഷരതാ മിഷന്‍ മികവുത്സവം: വയനാട് ജില്ലയില്‍ 1204 പേര്‍ പരീക്ഷ എഴുതി

0
കൽപ്പറ്റ:
   സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍  ആദിവാസി ഊരുകളില്‍ നടത്തുന്ന സാക്ഷരതാ പരീക്ഷയായ മികവുത്സവത്തില്‍ ജില്ലയിലെ 62 ഊരുകളിലായി 1204 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 318 പേര്‍ പുരുഷന്‍മാരും 886 പേര്‍ സ്ത്രീകളുമാണ്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരും പരീക്ഷക്ക് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ എന്നിവര്‍ വിവിധ മികവുത്സവകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കൊല്ലിവയല്‍ ഊരിലെ 82 കാരിയായ നാണിയമ്മയാണ് ജില്ലയില്‍ ഏറ്റവും കുടുതല്‍ പ്രായമുള്ള പഠിതാവ്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അരണപ്പാറയിലെ പത്തൊമ്പത് കാരനായ സന്തോഷമാണ് പ്രായംകുറഞ്ഞ പഠിതാവ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *