June 14, 2026

ത്രിദിന ഗണിതോത്സവ സഹവാസ ക്യാമ്പിന് മൈലമ്പാടിയിൽ തുടക്കമായി

0
IMG-20200117-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :

ത്രിദിന ഗണിതോത്സവ സഹവാസ ക്യാമ്പിന് എ.എൻ.എം.യു പി സ്കൂൾ ഗോഖലെ നഗർ മൈലമ്പാടിയിൽ തുടക്കമായി.          പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാന്റെയും നേത്വത്തിൽ  ഗണിത ഭീതി അകറ്റി എല്ലാ കുട്ടികളെയും ഗണിത പഠനത്തിൽ തല്പരരാക്കുക എന്ന ലക്ഷ്യത്തോടെ കേരളമൊട്ടാകെ  നടത്തി വരുന്ന ഗണിതോത്സവ സഹവാസ ക്യാമ്പ് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ യുപി ക്ലാസിലെ കുട്ടികൾക്ക് മൈലമ്പാടി എ എൻ.എം.യു പി സ്കൂൾ ഗോഖലെ നഗറിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   ബീന വിജയൻ നിർവ്വഹിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.ടി.പ്രദീപ് കുമാർ സ്വാഗതവും,  പി.ടി.എ വൈസ് പ്രസിഡണ്ട്  അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ബി .ആർ .സി ട്രെയിനർ കെ.ആർ ഷാജൻ, മാനികാവ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. നീതുമത്തായി നന്ദിയും പ്രകാശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *