June 14, 2026

വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ ലോകത്തുനിന്ന് തുടച്ചുനീക്കണം: ജില്ല കളക്ടർ

0
IMG-20200119-WA0116.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്  കൽപറ്റ ജനറൽ ആശുപത്രിയിൽ നിർവഹിച്ചു.
ലോകത്തുനിന്ന്  വസൂരി ഇല്ലാതാക്കിയത്  പോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കാൻ പൾസ് പോളിയോ പോലെയുള്ള പ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരും സഹകരിക്കണമെന്ന്  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു കൊണ്ട് കളക്ടർ അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയകളിലൂടെയുള്ള ദുഷ്പ്രചരണങ്ങൾ വിശ്വസിക്കരുത് എന്നും കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രതിരോധ ചികിത്സ എല്ലാവരും നൽകണമെന്നും അവർ ആഹ്വാനം ചെയ്തു.
ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.  ശ്രീകുമാർ മുകുന്ദൻ സംസാരിച്ചു. ജില്ലാ ആർ സി എച്ച്  ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ കെ ഇബ്രാഹിം നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *