August 13, 2026

വയനാട് കർഷക കൂട്ടായ്‌മ ജില്ലാ കൺവെൻഷൻ 23ന് കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് കർഷക കൂട്ടായ്‌മയുടെ ജില്ലാകൺവെൻഷൻ ജനുവരി 23ന് കൽപറ്റ എംജിടി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ കമ്പളക്കാട് പ്രസ്സ്ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ജലസേചന സൗകര്യങ്ങളുടെ അപര്യാപ്ത,വിലസ്ഥിരത ഇല്ലായ്മ,വന്യമൃഗ ശല്യം,രോഗകീട ബാധകൾ,കാലാവസ്ഥ വ്യതിയാനം,ഉൽപാദന ചിലവിനുണ്ടായ ഭീമമായ വർദ്ധനവ് ഇവയെല്ലാം കാരണം ജില്ലയിലെ കർഷകർ ബുദ്ധിമുട്ടുകയാണ്. ഇടത്തട്ട് ചൂഷണം കർഷകന്റെ നട്ടെല്ലൊടിക്കുകയാണ് ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ വയനാടൻ കർഷകരുടെ ഐക്യനിരയാണ് വയനാട് കർഷക കൂട്ടായ്മയുടെ ലക്ഷ്യം.കർണാടകയിലെ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ്ങ് കമ്പനി ഓർഗനൈസർ ഗോപിനാഥ്,മൈസൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ്ങ് കമ്പനി ചെയർമാൻ ശാന്തകുമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കർഷക കൂട്ടായ്മ ജില്ലാ കോർഡിനേറ്റർ ഇ.പി ഫിലിപ്പ്കുട്ടി,ലാലാജി ശർമ്മ,പി.സി മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *