May 17, 2024

വനം വകുപ്പിന്റെ മെല്ലെ പോക്ക് ആദിവാസി ഭൂവിതരണത്തിന് തടസ്സമാകുന്നുവെന്ന് മന്ത്രിമാർ.

0
Img 20200121 Wa0149.jpg
കൽപ്പറ്റ.: വനം വകുപ്പിന്റെ മെല്ലെപ്പോക്ക് നയം ആദിവാസി ഭൂവിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിന് തടസ്സമാകുകയാണന്ന് മന്ത്രിമാരായ എ.കെ. ബാലനും ഇ. ചന്ദ്രേശേഖരനും കൽപ്പറ്റയിൽ പറഞ്ഞു. ടൗൺ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വയനാട് ജില്ലാതല പട്ടയേമേളയിലാണ് ഇരുവരും വനം വകുപ്പിനെതിെരെ തിരിഞ്ഞത്. 10100 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി ഉള്ളത്. 

   സുപ്രീം കോടതി  സംസ്ഥാന സർക്കാരിന് വിട്ടു കൊടുത്ത ഭൂമി കിട്ടിയാൽ തന്നെ കിട്ടിയാൽ പ്രശ്നം പരിഹരിക്കാം. വനം വകുപ്പ് ചൂണ്ടികാണിക്കുന്ന ഭൂമിയിൽ മുക്കാൽ ശതമാനവും ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്നതല്ലന്നും വനം വകുപ്പ് മനസ്സ് െവെച്ചാൽ മാത്രെമെ ഭൂപ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടിക വർഗ്ഗ േക്ഷേമ  വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇതിനെ ശരിവെച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രേശേഖരനും  വനം വകുപ്പിനെ പ്രതികൂട്ടിലാക്കിയാണ് സംസാരിക്ഷത്. ഉന്നത തലത്തിൽ ചർച്ച ചെയ്ത് ഇതിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *