June 14, 2026

എം.സി.എ സിൽവർ ജൂബിലി ഉദ്ഘാടനവും ഗ്ലോബൽ അസംബ്ലിയും സുൽത്താൻ ബത്തേരിയിൽ

0
IMG-20200123-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: – മലങ്കര കാത്തലിക് അസോസിയേഷൻ സിൽവർ ജൂബിലി ഉദ്ഘാടനവും 'ഗ്ലോബൽ അസംബ്ലിയും സാൽത്താൻ ബത്തേരി രൂപതയുടെ ആതിഥേയത്വത്തിൽ 2020 ജനുവരി 25 ,26 തിയ്യതികളിൽ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.25 ന് രാവിലെ 9 മണിക്ക് മലങ്കര കത്തോലിക്ക സഭയുടെ അൽമായ പ്രസ്താനമായ എം.സി.എയുടെ സ്ഥാപക പിതാവ് സിറിൽ മാർ ബസേലിപ്പോസ് കതോലിക്കാ ബാവയുടെയും ,ഗീവർഗ്ഗീസ് മാർ ദിവാന്നാസിയോസ് എന്നീ പിതാക്കൻമാരുടെയും ,ഓർമകുർബാനയും ,അനുസ്മരണ പ്രഭാഷണവും ബത്തേരി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടക്കും. വിശുദ്ധ കുർബാനക്ക് എം.സി.എ സഭാ തല ചെയർമാനും ,മാവേലിക്കര രൂപത ബിഷപ്പും ആയ ഡോ.ജോഷ്യമാർ ഇഗ്നാത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത ബിഷപ്പ് ഡോ.ജോസ് പൊരുന്നേടം ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. ബത്തേരി രൂപത ബിഷപ്പും ,കെ.സി.ബി.സി സെക്രട്ടറി ജനറലുമായ ബിഷപ്പ് ഡോ.ജോസഫ് മാർതോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ബത്തേരാ എം.എൽ.എ ഐ.സി ബാലകഷ്ണൻ ,ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ സാബു ,മറ്റ് സഭാതല സാമൂഹിക രംഗത്തെ പ്രമുഖർ ,വിവിധ രൂപതകളിൽ നിന്നുള്ള അൽമായ പ്രതിനിധികൾ ,തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സെമിനാർ ,പൊതു ചർച്ചകൾ ,കൾച്ചറൽ നൈറ്റ് തുടങ്ങിയവയും നടക്കും. വാർത്താ സമ്മേളനത്തിൽ വി.പി മത്തായി ,ഫാദർ ജോർജ് പൊക്കത്തയിൽ ,ബ്ലസ്സൻ ചരിവു പുരയിടം ,വി.പി തോമസ് ,തങ്കച്ചൻ ചരിവു പുരയിടം തുടങ്ങിയവർ പങ്കെടുത്തു.
              ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *