April 30, 2024

റോഡ് പരിപാലനം: സംസ്ഥാന പാതകളുടെ കംപ്യൂട്ടറൈസ്ഡ് വിവരശേഖരണം വയനാട്ടിൽ തുടങ്ങി

0
Img 20200122 Wa0221.jpg
കൽപ്പറ്റ : കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലുള അവസ്ഥ പഠിക്കുന്നതിന് സർവ്വേ തുടങ്ങി. 
ഓട്ടോമാറ്റിക് റോഡ് സർവ്വേ വെഹിക്കിൾ ഉപയോഗിച്ച് ഡൽഹി ആസ്ഥാനമായ  സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവര ശേഖരണം. 
 ഓട്ടമാറ്റിക് റോഡ് സർവേ വെഹിക്കിൾ ഉപയോഗിച്ച്
  ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് 
പൊതുമരാമത്ത് റോഡുകളുടെ   പരിപാലനത്തിനായി കമ്പ്യുട്ടർ അധിഷ്ഠിത മാമനജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി  കേരള പൊതുമരാമത്ത് വകുപ്പ്  പതിനൊന്ന് ജില്ലയിൽ സർവ്വേ പൂർത്തിയാക്കി. . റോഡിന്റെ നീളം, വീതി, വളവുകൾ 
, ചെരിവുകൾ, കയറ്റിറക്കങ്ങൾ കൂടാതെ റോഡിന്റെ നിലവിലെ  ഉപരിതലത്തിലെ ഘടനയും സ്ഥിതിയും തുടങ്ങിയവയുടെ 
വിവര  ശേഖരണം ഇതുവഴി കഴിയും. പുതുതായി രൂപീകരിച്ച 
 റോഡ് മെയ്ന്റനൻസ് വിംഗ് ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്. കംപ്യട്ടറുകൾ, സെൻസറുകൾ, ജിപിഎസ്, മൂന്ന് ക്യാമറകൾ 
,
സ്കാനറുകൾ തുടങ്ങിയവ  ഉൾകൊള്ളുന്നതാണ്   ഓട്ടോമാറ്റിക് റോഡ് സർവ്വേ വെഹിക്കിൾ. 
– ആദ്യപടിയായി എൻജിനീയർ 
മാർ നേരിട്ട് റോഡുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ
 തിരുവനന്തപുരം ജില്ലയിൽ
 നിന്നും സർവേ  ആരംഭിച്ച് ഇന്നലെ  വയനാട്ടിൽ എത്തി.  
      കൽപ്പറ്റ – മാനന്തവാടി, ചുണ്ട-ചോലാടി, മേപ്പാടി – ചൂരൽമല  തുടങ്ങി 80 കിലോമീറ്റർ പരിശോധന പൂർത്തിയാക്കി. 
   പ്രിൻസിപ്പൽ  സയന്റിസ്റ്റ്  എ.കെ. സാഗർ , ടെക്നീഷ്യൻ സുനിൽ ദത്ത്, പൊജക്ട്   അസിസ്റ്റന്റ്  മാധവേന്ദ്ര ശർമ്മ ,
 റോഡ് മെയിന്റനൻസ് വിഭാഗം  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ, അസിസ്റ്റന്റ് എഞ്ചിനീയർ    സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടിൽ സർവ്വേ നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *