June 14, 2026

കെ.സി.വൈ.എം മാനന്തവാടി രൂപത ഇരുപത്തിയഞ്ചാം വാർഷിക സെനറ്റ് നടത്തി.

0
IMG-20200127-WA0444.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷിക സെനറ്റ് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ചു. രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതിനെതിരെ  യുവജനങ്ങൾ ശക്തമായി ഇടപെടണമെന്ന് അദ്ദേഹം  യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
യുവജനങ്ങളെ രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്കും രാഷ്ട്ര നിർമ്മാണത്തിനും പങ്കുവഹിക്കുന്ന സമൂഹത്തിലെ ചാലകശക്തിയായി മാറണമെന്ന് സെനറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ദ്വാരക പാസ്റ്ററൽ സെന്റർ ഡയറക്ടർ റവാ. ഫാ.പോൾ വാഴപ്പള്ളി അഭിപ്രായപ്പെട്ടു. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം ആമുഖ പ്രഭാഷണം നടത്തി സംസാരിച്ചു. വാർഷിക സെനറ്റിൽ വെച്ച് 
2020 ഈ വർഷത്തെ ക്രിസ്മസ് – ഭവന നിർമ്മാണ പദ്ധതിയുടെ കൂപ്പൺ നറുക്കെടുപ്പ് നടത്തി. ആനുകാലിക സഭാ- സാമൂഹിക പ്രതിസന്ധികളെക്കുറിച്ചും കെ സി വൈ എം നിലപാടുകളെക്കുറിച്ചുമുള്ള ശക്തമായ ചർച്ചകൾ നടന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിനും തീരുമാനമെടുക്കാൻ സമിതിയെ സഹായിക്കും വിധം ആറു പേരടങ്ങുന്ന ഒരു കോർ ടീം നിലവിൽ വന്നു. ,അലീന ജോയ് പാണ്ടിയാംപറമ്പിൽ, ജിഷിൻ മുണ്ടക്കതടത്തിൽ, റ്റോബി കൂട്ടുങ്കൽ, ജിയോ മച്ചു കുഴി, റ്റിബിൻ പാറക്കൽ,ചിപ്പി കളമ്പാട്ട്, സി. സാലി CMC, സി. ഡാനി SH എന്നിവർ സംസാരിച്ചു.രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ 12 മേഖലകളിൽ നിന്നുള്ള ഭാരവാഹികൾ എന്നിവർ വാർഷിക സെനറ്റിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *