June 14, 2026

സ്കൂൾ കൗൺസലേഴ്സിനെ കാറ്റഗറി നിശ്ചയിച്ച് സ്ഥിരപ്പെടുത്തണം-ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് കൗൺസലഴ്സ് ജില്ലാ സമ്മേളനം

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്കൂൾ കൗൺസാലേഴ്സിസി കാറ്റഗറി നിശ്ചയിച്ച് സ്ഥിരപ്പെടുത്തണം-ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് കൗൺസലഴ്സ് (ഒഎസ്ഡബ്ല്യു സി) വയനാട് ജില്ലാ സമ്മേളനം 
കൽപ്പറ്റ: ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആൻറ് കൗൺസിലേഴ്സ് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ ടി.എസ് സ്മാരക മന്ദിരത്തിൽ സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്തു. ഒഎസ്ഡബ്ല്യു സി ജില്ലാ പ്രസിഡന്റ് ഒ.കെ.ജീഷ് മ അധ്യക്ഷത വഹിച്ചു.എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി.ജെ.ബിനേഷ്, സിഐറ്റിയു ജില്ലാ കമ്മിറ്റിയംഗം കെ.ടി.ബാലകൃഷ്ണൻ, ഒ എസ്ഡബ്ല്യു സി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ നീതുനാഥ് എന്നിവർ സംസാരിച്ചു.സ്കൂൾ കൗൺസിലേഴ്സിനെ കാറ്റഗറി നിശ്ചയിച്ച് സ്ഥിരപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഒ എസ്ഡബ്ല്യു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബീന മറിയം സംസ്ഥാന തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഭാവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *