August 27, 2026

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പരിഹരിക്കണം; കെ എസ് യു നിവേദനം നൽകി

0
IMG-20210602-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പരിഹരിക്കണം;  കെ എസ് യു നിവേദനം നൽകി

കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി. കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ അടിയന്തരമായി പരിഹാരം കാണണമെന്നും നിലവിൽ ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് , ഗൗതം ഗോകുൽ ദാസ്, ബേസിൽ തണ്ണികോടൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *