September 22, 2026

കൊവിഡ് പ്രതിരോധം; ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പിന് ഇന്ന് തുടക്കം

0
106891-covid-vaccine-1-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് പ്രതിരോധം; ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പിന് ഇന്ന് തുടക്കം

കല്‍പ്പറ്റ: മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തി വെക്കുന്നതിനായി മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പ് ഇന്ന് തുടങ്ങും. ഒന്നാം വാര്‍ഡിലെ മൈലാടി കോളനിയിലാണ് രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കമിടുന്നത്. സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 43 ഊരുകളിലും വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. ഭരണ സമിതി അംഗങ്ങള്‍ (കൗണ്‍സിലര്‍മാര്‍), ആശാ വര്‍ക്കര്‍മാര്‍, എസ് ടി പ്രമോട്ടര്‍മാര്‍, ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി. കൊവിഡ് വാക്സിന്‍ എത്തിയതോടെയാണ് രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഊരുകളില്‍ തുടങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റുകളുമായി ഊരുകളില്‍ നേരിട്ടെത്തി സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്താനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കോളനികളില്‍ നിശ്ചയിച്ച തീയതികളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് എത്തിയായിരിക്കും വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നത്. 
   വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിച്ചതായും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അറിയിച്ചു.
ഇന്ന് വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലങ്ങള്‍. മൈലാടി കോളനി, മരവയല്‍ കോളനി, കോവക്കുനി കോളനി, മാടക്കുന്നു കോളനി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *