June 3, 2026

പെട്രോള്‍ വില വര്‍ദ്ധനവ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

0
IMG-20210608-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോള്‍ വില വര്‍ദ്ധനവ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

തലപ്പുഴ: രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി തികഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സൂചകമായി ബാറ്റും ഹെൽമെറ്റുമുയർത്തി പ്രതീകാത്മക സമരം നടത്തി. കൂഡ്രോയിൽ വില അന്താരാഷ്ട്ര തലത്തിൽ കുത്തനെ കുറയുമ്പോളും പെട്രോളിന് കുത്തനെ വിലകൂട്ടി കോവിഡ് പ്രതിസന്ധിയുടെ കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്ത്തുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രം അടിക്കടി വില കൂട്ടുമ്പോഴും നികുതി ഇനത്തിൽ ഒരു രൂപ പോലും കുറക്കാതെ സംസ്ഥാന സർക്കാരും ജനങ്ങളെ പിഴിയുയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നിതിൻ.പി.എം അധ്യക്ഷദ്ധ വഹിച്ചു. വിജിൻ തലപ്പുഴ, പ്രദീപ് കമ്പമല,സലാം ഇടപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *