June 13, 2026

ഫോൺ ലൈബ്രറി പഠന സൗകര്യം ഒരുക്കി കോട്ടനാട് ഗവ.യുപിസ്‌കൂള്‍

0
IMG_20210702_134330.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഫോൺ ലൈബ്രറി പഠന സൗകര്യം ഒരുക്കി കോട്ടനാട് ഗവ.യുപിസ്‌കൂള്‍ 

 ഓൺലൈൻ പഠന സൗകര്യത്തിനായി  ഫോണ്‍ ലൈബ്രറി ഒരുക്കി മേപ്പാടി കോട്ടനാട് ഗവ.യുപിസ്‌കൂള്‍ . ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് ഫോണ്‍ കൈമാറുന്നതിനായാണ് സ്‌കൂളില്‍ ഫോണ്‍ ലൈബ്രറി ഒരുക്കിയത്. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. ലൈബ്രറിയിലേക്ക് ആവശ്യമായ ഫോണുകള്‍ സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്നാണ് സമാഹരിച്ചത്. 35 ഫോണുകള്‍ ഇതിനോടകം തന്നെ ഫോണ്‍ ലൈബ്രറിയിലേക്ക് ലഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.സിദ്ദിഖ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ രാധ രാമസ്വാമി, പിടിഎ പ്രസിഡന്റ് പി.ഷറഫുദ്ദീന്‍, എസ് എം സി ചെയര്‍മാന്‍ സുരേഷ് ബാബു, എം പി ടി എ പ്രസിഡന്റ് റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറി പ്രവീണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *