May 14, 2026

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍

0
IMG-20210703-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി  മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍
പടിഞ്ഞാറത്തറ: കോവിഡ് -19 ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കോന്തമംഗലം കോളനിയിലെ 37 ഓളം ആളുകള്‍ക്ക് കോവിഡ് – 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോളനി ശുചീകരണം അനിവാര്യമാണെന്ന് കണ്ടെത്തി വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അബ്ദുറഹിമാന്‍  വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അഷ് റഫ്, വൈസ് ക്യാപ്റ്റന്‍ അബ്ദുള്‍ മുനീര്‍, കോഡിനേറ്റര്‍ ജമാലുദ്ദീന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജോ.സെക്രട്ടറി സി.ഇ ഹാരിസ്, വാര്‍ഡ് മെമ്പര്‍ ജസീല ളം‌റത്ത്, ബഷീര്‍, നിസാമുദ്ദീന്‍ സി.എച്ച്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസ് റിയ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *