November 8, 2026

മോഷണ കേസിലെ പ്രതിയും കൂട്ടുപ്രതികളും പോലീസ് പിടിയിൽ

0
Arrest-Representational-image.jpg.image_.845.440.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മോഷണ കേസിലെ പ്രതിയും കൂട്ടുപ്രതികളും  പോലീസ് പിടിയിൽ 

കൽപ്പറ്റ : കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ, കൊലപാത കേസിലെ പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ പുത്തൻവീട്ടിൽ ഗണേഷ് കുമാർ (42) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം കേരളത്തിൽ മോഷണം നടത്തിയ കൂട്ടുപ്രതികളായ കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശി ബാബു (42) കൽപ്പറ്റ മെസ്ഹൗസ് സ്വദേശി ചന്ദ്രമോഹൻ (45) എന്നിവരെയും കൽപ്പറ്റ ജെ.എസ്.പി അജിത്കുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി. പിടിയിലായ ഗണേഷ് കുമാറിന് തമിഴ്നാട് നെയ്‌വേലി,തിരുപ്പൂർ, പുതുചിത്രം,മന്ത്രക്കൊപ്പം,ധാരാപുരം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ നിലവിൽ മോഷണ കേസുകൾ ഉണ്ട്. വയനാട് ജില്ലയിൽ കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയാണ് സാബു. വയനാട്ടിൽ താമസമാക്കിയിരുന്ന ഗണേശനും മറ്റു പ്രതികളും ചേർന്ന് മേപ്പാടി, പനമരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വീട് കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു. കൽപ്പറ്റ സി.ഐ പ്രമോദിന്റെ നേതൃത്വത്തിൽ എസ്.ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ ടി. പി അബ്ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, വിപിൻ കെ കെ എന്നിവരാണ് പ്രതികളെ പിടികൂടിയത്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *