കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


Ad
ഫാ: സ്റ്റാൻ സ്വാമിയുടെ മരണം; കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കേണിച്ചിറ: ഉത്തരേന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ: സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു' എൻപത്തിനാല് വയസുള്ളവന്ദ്യവയോധികനെ ഒന്നര വർഷം മുമ്പ് യു പി എ കുറ്റം ചുമത്തിയാണ് തുറങ്കിലടച്ചത്. ജയിൽ വാസസമയത്ത് പാർക്കിൻസൻസും ഹെർണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും യാതൊരു നീതിയും അദ്ദേഹത്തിന് ലഭിച്ചില്ല. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഈ മനുഷ്യസ്നേഹിയുടെ മരണം ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ഇതിനുത്തരവാദി ഇന്ത്യൻ ഭരണകൂടമാണെന്നും യോഗം കുറ്റപ്പെടുത്തി പ്രതിഷേധ ജ്വാല ഡി സി സി പ്രസിഡൻ്റ് ഐ.സി .ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി നിർവ്വഹക സമിതി അംഗം കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം സന്ദേശം നൽകി .നാരായണൻ നായർ,സണ്ണി സെബാസ്റ്റ്യൻ, മേഴ്സി സാബു, കെ.ജി.ബാബു, വിൻസൻ്റ് ചേരവേലിൽ , സി ആർ കനകൻ, പി എ പൗലോസ് , റ്റി കെ സുധീരൻ ,ബിനു മാങ്കൂട്ടത്തിൽ. എസ് എൻ ചന്ദ്രൻ ,ശിവദാസൻ , ഷമീർ വാകേരി എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *