May 15, 2026

ഓൺലൈൻ പൊളിറ്റിക്കൽ സ്കൂളിന് തുടക്കം കുറിച്ച് യൂത്ത് ലീഗ്

0
01-muslim-youth-league.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പൊളിറ്റിക്കൽ സ്കൂളിന് തുടക്കം കുറിച്ച് യൂത്ത് ലീഗ്  

കൽപ്പറ്റ : ഓൺലൈൻ പൊളിറ്റിക്കല്‍ സ്‌ക്കൂളിന് തുടക്കം കുറിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ്. കൽപ്പറ്റ മണ്ഡലത്തിലെ 10 പഞ്ചായത്തിലേയും, മുനിസിപ്പാലിറ്റിയിലേയും ശാഖ കമ്മിറ്റി അംഗങ്ങള്‍ക്ക് ക്ലാസ്സുകൾ നൽകും. മണ്ഡലതല ഉദ്ഘാടനം മേപ്പാടി പഞ്ചായത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം ട്രഷറര്‍ സി.കെ. അബ്ദുള്‍ ഗഫൂര്‍ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.പി ഷരീഫ് സ്വാഗതം പറഞ്ഞു. ബിഷര്‍ കെ സി ക്ലാസിന്‍ നേതൃത്വം നല്‍കി. ജൂലൈ 30 വരെ ക്ലാസുകള്‍ തുടരും . ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ജാസര്‍ പാലക്കല്‍, സി.എച്ച് ഫസല്‍ സംസാരിച്ചു. സി. ഹാരിസ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *