September 21, 2026

തോട്ടം തൊഴിലാളികളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
തോട്ടം തൊഴിലാളികളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
മൂപ്പൈനാട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ തോട്ടം തൊഴലാളികൾക്കായി ആർടിപിസിആർ മെഗാ ടെസ്റ്റ് സംഘടിപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിലാണ് ആർടിപിസിആർ ടെസ്റ്റ് തൊഴിലാളികൾക്കിടയിൽ നടത്തിയത്. 415 പേർക്ക് ടെസ്റ്റ് നടത്തി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ സലീം വാർഡ് മെമ്പർ ശൈബാൻ ബിജു ആശവർക്കർമാർ  യൂണിയൻ നേതാക്കളായ മൂസ, രാജൻ, റസാഖ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടിയ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്‌ രേഖപ്പെടുത്തിയ പഞ്ചായത്താണ് മൂപ്പൈനാട് (25.8%) ഇത് ഗണ്യമായി കുറയ്ക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് തോട്ടം തൊഴിലാളികൾക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *