June 24, 2026

മാനന്തവാടി മിനിസിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം; 12.96 കോടി രൂപയുടെ ഭരണാനുമതി

0
IMG-20210825-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മിനിസിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം; 12.96 കോടി രൂപയുടെ ഭരണാനുമതി
മാനന്തവാടി: മാനന്തവാടി മിനി സിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 12.96 കോടി രൂപയുടെ ഭരണാനനുമതി ലഭിച്ചു. 2019 ലെ ബഡ്ജറ്റില്‍ പ്രസ്തുത പദ്ധതിക്ക് തുക വകയിരുത്തിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും, വാടക കെട്ടിടത്തിലുള്ളതുമായ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇതിലേക്ക് മാറ്റി പുനസ്ഥാപിക്കാന്‍ കഴിയും. മാനന്തവാടി താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായി ഇത് മാറും. ഒരു സ്ഥലത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം എളുപ്പമാവും. സര്‍ക്കാര്‍ കോവിഡിന്റെ സാമ്പത്തീക പ്രതിസന്ധിക്കിടിയലാണെങ്കിലും 13 കോടിയോളം രൂപയുടെ ഭരണാനുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും, സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഒ.ആര്‍ കേളു എംഎൽഎ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *