ജെ സി ബി, ഹിറ്റാച്ചി, ടിപ്പര്‍ വാഹങ്ങളുടെ വാടക വർധിപ്പിക്കും


Ad
ജെ സി ബി, ഹിറ്റാച്ചി, ടിപ്പര്‍ വാഹങ്ങളുടെ വാടക വർധിപ്പിക്കും

കല്‍പ്പറ്റ: സെപ്തംബര്‍ ഒന്ന് മുതല്‍ ജെ സി ബി, ഹിറ്റാച്ചി തുടങ്ങിയ

മണ്ണുമാന്തി യന്ത്രങ്ങള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും 15 ശതമാനം മുതല്‍
20 ശതമാനം വരെ വാടക വര്‍ധിപ്പിക്കുമെന്ന് എക്‌സവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികള്‍, ഇന്‍ഷുറന്‍സ് വര്‍ധനവ്, സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ധനവ്, വര്‍ക്ക് ഷോപ്പ് കൂലി വര്‍ധനവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ജെ സി ബിക്ക് മണിക്കൂറിന് 1200 രൂപയും ഹിറ്റാച്ചിക്ക്
900വുമായിരുന്നു വാടക. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് നിയന്ത്രിക്കാന്‍
നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍
നയത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇന്ധനം ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍
അധികൃതര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍
ജില്ലാ പ്രസിഡന്റ് മജീദ് പൊഴുതന, സെക്രട്ടറി കെ എസ് അപ്പച്ചന്‍, എം പി
ബിനോയ്, ബഷീര്‍ കോട്ടത്തറ, എബിന്‍ കാവുമന്ദം എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *