August 11, 2026

ജില്ലയില്‍ കോവിഡ് കുതിച്ചുയരുന്നു; 962 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.9

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ്  രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് (25.08.21) 962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 647 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.9 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91800 ആയി. 84641 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5831 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 108, കല്‍പ്പറ്റ 88, തിരുനെല്ലി 59, മീനങ്ങാടി , ബത്തേരി 56 വീതം, മാനന്തവാടി, നൂല്‍പ്പുഴ 52 വീതം, പൊഴുതന 51, പനമരം 44, വൈത്തിരി 42, മുട്ടില്‍ 38, മുള്ളന്‍കൊല്ലി 35, പൂതാടി 33, വെങ്ങപ്പള്ളി 29, മൂപ്പൈനാട് , പടിഞ്ഞാറത്തറ 25 വീതം, അമ്പലവയല്‍ 24, പുല്‍പള്ളി 23, വെള്ളമുണ്ട 21, തരിയോട് 20, മേപ്പാടി 19, തവിഞ്ഞാല്‍ 17, എടവക, കണിയാമ്പറ്റ 12 വീതം, കോട്ടത്തറ 8, തൊണ്ടര്‍നാട് 6 ആളുകള്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തും നിന്നും എത്തിയ 6 കര്‍ണാടക സ്വദേശികള്‍ക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
*647 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 42 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 605 പേരുമാണ് രോഗമുക്തരായയത്.
*1724 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.08.21) പുതുതായി നിരീക്ഷണത്തിലായത് 1724 പേരാണ്. 1413 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16444 പേര്‍. ഇന്ന് പുതുതായി 116 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4294 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 674328 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 663868 എണ്ണത്തിന്റെ ഫലം ലഭിച്ചു. 572068 പേര്‍ നെഗറ്റീവും 91800 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *