November 6, 2026

സ്റ്റുഡന്റ്‌സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു

0
IMG-20210901-WA0030.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ സ്റ്റുഡന്റ്‌സ് കൗണ്സിൽ ആന്റ് ഫൈൻ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ഓണ്ലൈനായി നടന്നു. സ്റ്റുഡന്റ്‌സ് കൗണ്സിലിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു നിർവഹിച്ചു. ഫൈൻ ആർട്‌സ് ക്ലബ് ഉദ്ഘാടനം എഴുത്തുകാരിയും പാഠഭേദം എഡിറ്ററുമായ മൃദുലദേവി നിർവഹിച്ചു. 
സ്റ്റുഡന്റ്‌സ് കൗണ്സിൽ ചെയർമാൻ അനൂപ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ ആമുഖ ഭാഷണം നടത്തി. പി.ടി.എ. ജോയിന്റ് സെക്രട്ടറി മോഹനൻ, സ്റ്റാഫ് സെക്രട്ടറി രേഷ്മ ബാലകൃഷ്ണൻ, മുൻ സ്റ്റുഡന്റ്‌സ് കൗണ്സിൽ അംഗം ശ്രീലക്ഷ്മി. ടി എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ്‌സ് കൗണ്സിൽ ജോയിന്റ് സെക്രട്ടറി ജെസ്ന ജോണി സ്വാഗതവും,  അൽഫോൻസ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് അധ്യാപക വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *