September 13, 2026

ടോക്കിയോ പാരാലിമ്പിക്സ് ; ആർച്ചറിയിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ, ചരിത്രനേട്ടം സ്വന്തമാക്കി ഹർവീന്ദർ സിങ്

0
n312584542a54d6c52e3bebcfe56af7fde356f7d4e4da44a1a2e23ac8085501812cf1b4a65.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടോക്കിയോ പാരാലിമ്ബിക്‌സില്‍, പാരാ ആര്‍ച്ചറി പുരുഷ വ്യക്തിഗത റീകര്‍വ് വിഭാഗത്തില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ആര്‍ച്ചറി താരം ഹര്‍വീന്ദര്‍ സിങ്.വെങ്കലമെഡല്‍ പോരാട്ടത്തില്‍ ദക്ഷിണകൊറിയയുടെ മിന്‍ സു കിമ്മിനോട് സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം 6-5നു ജയിച്ചാണ് ഹര്‍വീന്ദര്‍ വെങ്കലം നേടിയത്. സെമിയില്‍ അമേരിക്കന്‍ താരത്തോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍വീന്ദര്‍ വെങ്കലമെഡല്‍ പോരാട്ടത്തിനിറങ്ങിയത്. ഇതോടെ രണ്ടു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ഇത്തവണത്തെ പാരാലിമ്ബിക്സ്‌ മെഡല്‍നേട്ടം 13 ആയി. ഒരു പാരാലിമ്ബിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണിത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *