യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തു; നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്


Ad
വെള്ളമുണ്ട: ഒരു കച്ചവട സ്ഥാപനത്തിലെ പാർട്ണർമാർ തമ്മിലുള്ള തർക്കം നിയമപരമായി നേരിട്ട വെള്ളമുണ്ടയിലെ നാല് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ മാനന്തവാടി ഡി വെെ എസ് പി യുടെ നേതൃത്വത്തിൽ പ്രതികാര നടപടിയായി വെള്ളമുണ്ട പോലീസ് കേസെടുത്തു. ജാമ്യം കിട്ടാത്ത എട്ടോളം വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇതിന് പിന്നിൽ സി പി എം ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പകപോകൽ നടത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കേസുകൾ പിൻവലിക്കാത്ത പക്ഷം വലിയ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വെള്ളമുണ്ട ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.

ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വെട്ടൻ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ പടയാൻ ,  യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം പി കെ , പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി ഫൈസൽ വികെ, ഉനൈസ് ടികെ, റാഷിദ്‌ വെട്ടൻ യോഗത്തിൽ പങ്കടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *