August 12, 2026

ജില്ലയില്‍ 793 പേര്‍ക്ക് കൂടി കോവിഡ്; 791 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (05.09.21) 793 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 955 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 791 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 102497 ആയി. 91016 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10294 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8618 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 71, പുൽപള്ളി 68, മീനങ്ങാടി 62, മാനന്തവാടി 61, പൂതാടി 49, ബത്തേരി 40, എടവക 37, നൂൽപ്പുഴ 36, പനമരം, തവിഞ്ഞാൽ 34 വീതം, കണിയാമ്പറ്റ 33, കൽപ്പറ്റ, വെങ്ങപ്പള്ളി 31 വീതം, അമ്പലവയൽ, വൈത്തിരി 28 വീതം, പൊഴുതന, തിരുനെല്ലി 25 വീതം, മുട്ടിൽ 23, മൂപൈനാട് 20, വെള്ളമുണ്ട 12, മേപ്പാടി, തൊണ്ടർനാട് 11 വീതം, മുള്ളൻകൊല്ലി 8, തരിയോട് 6, കോട്ടത്തറ 5, പടിഞ്ഞാറത്തറ 2, പേർക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം കർണാടകത്തിൽ നിന്നും എത്തിയ ഒരു തൊണ്ടർനാട് സ്വദേശിക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
*955 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 91 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 864 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2764 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.09.21) പുതുതായി നിരീക്ഷണത്തിലായത് 2764 പേരാണ്. 1613 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26571 പേര്‍. ഇന്ന് പുതുതായി 89 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4028 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 719 302 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 702938എണ്ണത്തിന്റെ ഫലം ലഭിച്ചു. 600441 പേര്‍ നെഗറ്റീവും 102497പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *