November 8, 2026

കൽപ്പറ്റ: ജില്ലയില്‍ 894 പേര്‍ക്ക് കൂടി കോവിഡ്; 886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, 1222 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.42

0
115033545_gettyimages-1226314512.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (08.09.21) 894 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 1222 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.42 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 104692 ആയി. 94130 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9270 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7639 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ 86, പൂതാടി 82, മീനങ്ങാടി 71, മുട്ടില്‍ 56, ബത്തേരി 55, എടവക 53, തൊണ്ടര്‍നാട് 49, നെന്‍മേനി 47, തവിഞ്ഞാല്‍ 45, മൂപ്പൈനാട് 36, പുല്‍പ്പള്ളി 33, മാനന്തവാടി 32, നൂല്‍പ്പുഴ 30, വെള്ളമുണ്ട 28, മേപ്പാടി, പടിഞ്ഞാറത്തറ 26 വീതം, തിരുനെല്ലി 24, കല്‍പ്പറ്റ 22, കോട്ടത്തറ 21, തരിയോട് 16, മുള്ളന്‍കൊല്ലി 14, കണിയാമ്പറ്റ 13, പനമരം 9, പൊഴുതന 7, വെങ്ങപ്പള്ളി 2 ആളുകള്‍ക്കും, 2 കോഴിക്കോട് സ്വദേശികള്‍ക്കും ഒരു മലപ്പുറം സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോ മാനന്തവാടി സ്വദേശികള്‍ക്കും ആറ് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
*1222 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 57 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 1165 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1680 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.09.21) പുതുതായി നിരീക്ഷണത്തിലായത് 1680 പേരാണ്. 2099 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26960 പേര്‍. ഇന്ന് പുതുതായി 88 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3964 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 728577 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 716184 എണ്ണത്തിന്റെ ഫലം ലഭിച്ചു. 611492 പേര്‍ നെഗറ്റീവും 104692 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *