April 24, 2026

വയനാട് ജില്ലയില്‍ 869 പേര്‍ക്ക് കൂടി കോവിഡ്; 866 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.64

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (15.09.21) 869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 956 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.64 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 866 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 109500 ആയി. 100488 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7717 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6271 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ 55, ബത്തേരി , തവിഞ്ഞാല്‍ 51 വീതം, കണിയാമ്പറ്റ 50, മുട്ടില്‍ 47, കല്‍പ്പറ്റ 46, നൂല്‍പ്പുഴ 44, പൊഴുതന 41, വെള്ളമുണ്ട 40, എടവക 39, മീനങ്ങാടി 38, പനമരം 37, വൈത്തിരി 35, മാനന്തവാടി 34, പൂതാടി 31, പുല്‍പള്ളി 30, മൂപൈനാട് , നെന്മേനി 29 വീതം, പടിഞ്ഞാറത്തറ 28, മുള്ളന്‍കൊല്ലി 19, തിരുനെല്ലി 18, കോട്ടത്തറ, മേപ്പാടി , തൊണ്ടര്‍നാട് 17 വീതം , തരിയോട് 15, വെങ്ങപ്പള്ളി 7, തിരുവന്തപുരം സ്വദേശിയായ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ കര്‍ണാടകത്തില്‍ നിന്നും എത്തിയ അമ്പലവയല്‍ , തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട.്
*956 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 39 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 917 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1288 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.09.21) പുതുതായി നിരീക്ഷണത്തിലായത് 1288 പേരാണ്. 2060 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 24926 പേര്‍. ഇന്ന് പുതുതായി 59 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2820 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 748436 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 742860 എണ്ണത്തിന്റെ ഫലം ലഭിച്ചു. 633360 പേര്‍ നെഗറ്റീവും 109500 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *