April 24, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20210919-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി: ലെജന്‍ഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ലക്കിടി 2021 എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. നിലവിലെ കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് കുട്ടികളുടെ വീടുകളിലെത്തിയാണ് മൊമെന്റോ കൈമാറിയത്. ലെജന്‍ഡ്‌സ് ലക്കിടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ജെയിന്‍ ജോസ് അദ്ധ്യക്ഷനായ ചടങ്ങ് രക്ഷാധികാരി അശോകന്‍ പി.കെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലെജന്‍ഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി വിനീത് എം ആര്‍, ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *