September 22, 2026

പ്രവാസി കൂട്ടായ്മ വയല്‍നാട് മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു

0
IMG-20210923-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ഗള്‍ഫിലും വിദേശത്തും ജോലി ചെയ്ത് വന്ന ഒമ്പതംഗം പ്രവാസി കൂട്ടായ്മ കല്‍പ്പറ്റ എസ് കെ എം ജെ സ്‌ക്കൂളിന് സമീപം മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു.സമൂഹത്തില്‍ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കൊരു അഭയ കേന്ദ്രമായ വയല്‍നാട് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ നിര്‍വഹിച്ചു.ജനറല്‍ ക്ലീനിക്ക് ,ഐ ക്ലിനിക്ക് ,ഡെന്റല്‍ ക്ലീനിക്ക്, ഇ എന്‍ ടി, ഒപ്റ്റിക്കല്‍സ്, ലബോറട്ടറി, ഫാര്‍മസി തുടങ്ങി എല്ലാം ഒരു കുടക്കീഴിലെന്ന പോലെയാണ് വയൽനാട് മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം.മാനേജിംഗ് ഡയറക്ടര്‍ സി.മനാഫ് സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ഹിസ്റ്റി എം സാനി അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി.ജി.ആനന്ദകുമാര്‍, ടി.ജെ.ഐസക്ക് ,, സി.എം.ശിവരാമന്‍ ,വന്ദന ഷാജു, ഡയറക്ടര്‍മാരായ എം.റഷീദ്, കെ.ടി.അജ്മമല്‍, എം.കെ. സിദ്ധിഖ് ,സി. തന്‍വീര്‍ ,പി. നിയാസ്, പി.യൂസഫ് ,എ.കെ.ഷിമ്‌ന, എം.കെ.ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *