June 4, 2026

തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണം. ഐ.എൻ.ടി.യു.സി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കേരള വനവികസന കോർപ്പറേഷൻ്റെ നിയന്ത്രണത്തിലുള്ള കമ്പവല ടി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അടിയന്തിരമായി ബോണസ് അനുവദിക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യുണിയൻ ഐ.എൻ.ടി.യു.സി മാനന്തവാടി താലൂക്ക് ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ സ്വകാര്യ മാനേജുമെൻ്റുകൾ പോലും ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് ബോണസ് നല്കി.വാസയോഗ്യമല്ലാത്ത ലയ ങ്ങളിൽ യാതൊരു സൗകര്യങ്ങളും ആനുകുല്യങ്ങളും ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. രണ്ട് വർഷമായി കമ്പിളിയും പണിയായുധങ്ങളും വിതരണം ചെയ്തിട്ടില്ല. ന്യായമായ ജീവിതാവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കും.യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.എ.ദേവൻ രാജ്‌,എം.കാന്തി രാജ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *